തൃശൂർ: പ്രവേശന കവാടം വിപുലീകരിക്കുന്നതിന് സാഹിത്യ അക്കാഡമിയിലെ തണൽ മരങ്ങൾ മുറിച്ചുമാറ്റി. ആസ്ഥാന മന്ദിരത്തിന്റെ ഇടതും വലതുമായി രണ്ട് പ്രവേശന കാവാടങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചത്. അക്കാഡമിയിലെത്തുന്ന സാഹിത്യ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ ഒത്തുകൂടലുകളുടെ പ്രധാന കേന്ദ്രമായ തണൽ മരങ്ങളിൽ മൂന്നെണ്ണമാണ് മുറിച്ചു മാറ്റിയത്.