തൃശൂർ: വിഖ്യാത ചിത്രകാരൻ കെ.സി.എസ്. പണിക്കർ അനുസ്മരണവും അദ്ദേഹത്തിന്റെ 108-ാം ജന്മവാർഷികവും കേരള ലളിതകലാ
അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടക്കും. കെ.സി.എസ്. പണിക്കരുടെ പൊന്നാനി വെളിയംകോടിലെ തറവാട് വീട്ടിൽ 31ന് രാവിലെ ഒമ്പതിനാണ് അനുസ്മരണവും, ജന്മവാർഷിക പരിപാടികളും നടക്കുന്നത്. കെ.സി.എസ്. പണിക്കരുടെ കലാജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഡി. ദാമോദർ പ്രസാദ് സംവിധാനം ചെയ്ത ''വർണ്ണ ഭേദങ്ങൾ : കെ.സി.എസ്സും. ചിത്രകലയും'' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരിക്കും. കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കും.