തൃശൂർ: മുതിർന്ന ട്രേഡ് യൂണിയൻ നേതാവും കേരള ആഭരണ നിർമ്മണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.ഒ. പൗലോസ് മാസ്റ്റർ മുൻ എം.പിയുടെ സ്മരണയ്ക്കായി ഡിസ്ട്രിക്ട് ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇക്കഴിഞ്ഞ എസ്.എസ്‌.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജില്ലയിലെ യൂണിയൻ അംഗങ്ങളുടെ മക്കൾക്കാണ് എൻഡോവ്മെന്റുകൾ നൽകുന്നത്. അപേക്ഷകൾ ജനറൽ സെക്രട്ടറി, ആഭരണ നിർമ്മണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഈസ്റ്ററ്റ് പ്ലാസ ബിൽഡിംഗ്, റൈസ് ബസാർ, തൃശൂർ 680001 എന്ന വിലാസത്തിൽ ജൂൺ 15 ന് മുൻപ് ലഭിച്ചിരിക്കണം.അപേക്ഷയോടൊപ്പം കുട്ടിയുടെ ഫോട്ടോയും വയ്ക്കണം .ഫോൺ: 9605775181.