തൃശൂർ: ഇസാഫ് സ്‌മാള്‍ ഫിനാന്‍സ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായ ഇസാഫ് മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ ഓഫീസര്‍- മെമ്പര്‍ റിലേഷന്‍സ് തസ്തികയില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 2200 ഒഴിവുകള്‍. ഫീല്‍ഡ് വര്‍ക്ക് താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായം: 20-30 വയസ്സ്. താല്പര്യമുള്ളവർ http://www.esafcooperative.in/home/careersഎന്ന ലിങ്കിൽ അപേക്ഷിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 2019 ജൂൺ 5.