കൊടുങ്ങല്ലൂർ: എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ട്, ഫിഷറീസിന്റെ രക്ഷാ ബോട്ടെത്തി രക്ഷപ്പെടുത്തി. അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് 12 നോട്ടിക്ക് മൈൽ അകലെ മുനമ്പം സ്വദേശിയായ പുതുശ്ശേരി വീട്ടിൽ ജോയ് എന്നവരുടെ ഗോഡ് സ് ഗിഫ്റ്റ് എന്ന ബോട്ട് ആണ് 10 മത്സ്യത്തൊഴിലാളികൾ അടക്കം അപകടത്തിൽ പെട്ടത്. എൻജിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് കടലിൽ കുടുങ്ങിപോയ വിവരം ലഭിച്ചതിനെ തുടർന്ന് സീ ഗാർഡുമാരായ ഫസൽ, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് ഫിഷറീസിന്റെ സുരക്ഷ ബോട്ട് സംഭവസ്ഥലത്തെത്തി ബോട്ടിനെയും ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്.