fr-rocky
ഫാ. റോക്കി വാഴപ്പിള്ളി

ആളൂർ: ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. റോക്കി വാഴപ്പിള്ളി (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആളൂർ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. വാഴപ്പിള്ളി ജോൺ - നെയ്ത്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോർജ്ജ്, ആന്റണി, ഫ്രാൻസിസ്, സി. മേരി ജോൺ സി.എച്ച്.എഫ്, സി. ഫെലിസിറ്റ സി.എച്ച്.എഫ്. സി. എൻസ്യൂഡ് സി.എച്ച്.എഫ്, ജോസ്, സെബാസ്റ്റ്യൻ, കൊച്ചുത്രേസ്യ. 1958 മാർച്ച് 13 ന് അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ച അദ്ദേഹം തൃശ്ശൂർ അതിരൂപതയിലെ കോട്ടപ്പടി, പഴുവിൽ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും മതിലകം, വൈലത്തൂർ, ആറ്റുപുറം, കുണ്ടന്നൂർ, ആറ്റത്ര, എലിഞ്ഞിപ്ര ലൂർദ്ദ്, വെള്ളിക്കുളങ്ങര, വേലൂർ ഫൊറോന, മുണ്ടത്തിക്കോട്, തണ്ടിലം, കൊട്ടേക്കാട്, കുറ്റൂർ, കോളേങ്ങാട്ടുക്കര, കുമ്പളേങ്ങാട്, വരടിയം, പറപ്പൂക്കര ഫൊറോന, തൊട്ടിപ്പാൾ, പടിഞ്ഞാറേ ചാലക്കുടി, പോട്ട, പൊയ്യ, കുഴിക്കാട്ടുശ്ശേരി, കരാഞ്ചിറ, എടക്കുളം, പടിയൂർ, കുഴിക്കാട്ടുകോൺ, എന്നിവിടങ്ങളിൽ വികാരിയായും, നിരവധി സന്യാസഭവനങ്ങളുടെ കപ്ലോനായും, സ്‌ക്കൂൾ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി നേത്രബാങ്കിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച റോക്കിയച്ചൻ അന്ധർക്കർഹമായ കാഴ്ച നൽകാൻ തന്റെ കണ്ണുകളും ദാനം ചെയ്തു. 2000 ജനുവരി മുതൽ ചാലക്കുടി സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.