kudumbasree-varshigam
പുതുക്കാട് പഞ്ചായത്ത് കുടുംബശ്രീയുടെ 21 ാം വാർഷികാഘോഷങ്ങൾ അരങ്ങ് 2019 കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: പുതുക്കാട് പഞ്ചായത്ത് കുടുംബശ്രീയുടെ 21 ാം വാർഷികാഘോഷങ്ങൾ അരങ്ങ് 2019 നടത്തി. ആഘോഷങ്ങൾ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ അദ്ധ്യക്ഷയായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വൈസ് പ്രസിഡന്റ് പി.വി. ജെൻസനും തൊഴിലുറപ്പ് പദ്ധതിയിൽ 150 ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളെ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബേബി കീടായിയും അനമോദിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോളി ചുക്കിരി, സതി സുധീർ, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.എം.എൻ . ജയൻ, അംഗങ്ങളായ കലാപ്രിയ സരേഷ്, അംബിക സഹദേവൻ, ഷാജു കാളിയങ്കര, ഐ.സി.ഡി.എസ് ചെയർപേഴ്‌സൺ ബീന സുകുമാരൻ, വൈസ് ചെയർപേഴ്‌സൺ രാജി ചന്ദ്രൻ എന്നിവർ സംസാരിച്ചു.