തൃശൂർ: ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പ്രളയ സെസിൽ നിന്നും ഹോട്ടൽ ഭക്ഷണത്തെ ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിൽ ജി.എസ്.ടി അടക്കമുള്ള നികുതി മൂലം ബുദ്ധിമുട്ടുന്ന ഹോട്ടലുടമകൾക്കും, ഉപഭോക്താക്കൾക്കും അധികഭാരം സെസ് മൂലം വരുത്തരുതെന്നും, നിത്യോപയോഗ സാധനങ്ങളെ പ്രളയസെസിൽ നിന്നും ഒഴിവാക്കിയതുപോലെ ഹോട്ടൽ ഭക്ഷണത്തെയും സെസിൽ നിന്നും ഒഴിവാക്കണമെന്നും പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും, ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.