തൃശൂർ: എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ അടിയന്തരാവസ്ഥ പോരാളികൾ ജൂൺ ഒന്നിന് തൃശൂരിൽ ഒത്തുചേരുമെന്ന് അടിയന്തരാവസ്ഥാ തടവുകാരുടെ ഏകോപനസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നടക്കുന്ന പരിപാടിയിൽ കെ. വേണു, എം.എസ്. ജയകുമാർ, പ്രിയനന്ദനൻ, റഫീക്ക് അഹമ്മദ്, അൻവർ അലി, പി.എൻ. ഗോപീകൃഷ്ണൻ, എം.കെ. കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സമിതി വർക്കിംഗ് പ്രസിഡന്റ് പി.സി. ഉണ്ണിച്ചെക്കൻ, പി.കെ. കിട്ടൻ, എ.എസ്. പുഷ്പൻ, ടി.ആർ. സുധീന്ദ്രൻ, കെ.കെ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.