sndp-pem-east-sakha-
പെരിഞ്ഞനം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖാ യോഗത്തിൽ കീഴിലുള്ള ബാലജന യോഗം വാർഷികത്തോട് അനുബന്ധിച്ച് നോട്ട് പുസ്തക വിതരണോദ്ഘാടനം യോഗം കൗൺസിലർ ബേബി റാം നിർവഹിക്കുന്നു.

കയ്പ്പമംഗലം: ആധുനികകാലത്ത് ജീവിതവിജയത്തിന് അന്തർദേശീയ നിലവാരത്തിലുള്ള പഠനം അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ ബേബി റാം പറഞ്ഞു. പെരിഞ്ഞനം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻ കീഴിലുള്ള ബാലജന യോഗം വാർഷികവും പുസ്തക വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കളുടെ ആഗ്രഹ അഭിലാഷങ്ങൾക്ക് അനുസരിച്ചല്ല വിദ്യാഭ്യാസം നൽകേണ്ടത്. മറിച്ച് വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് വിദ്യാഭ്യാസം നൽകിയാലേ ഫലപ്രാപ്തിയിൽ എത്തുകയുള്ളൂ എന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ശാഖാ പ്രസിഡന്റ് ഇ.ആർ. കാർത്തികേയൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി.ഡി. ശങ്കരനാരായണൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം.കെ. മോഹൻദാസ് നന്ദിയും പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ഹരിശങ്കർ പുല്ലാനി, കെ.കെ. കുട്ടൻ, സി.എൻ. പ്രഭാകരൻ, രജേഷ് കുടിലിങ്ങൽ എന്നിവർ പുസ്തക വിതരണത്തിന് നേതൃത്വം നൽകി. ഇരുന്നൂറിൽ പരം വിദ്യാർത്ഥികൾക്ക് 23000ൽപരം രൂപ വിലവരുന്ന ആയിരത്തോളം നോട്ടുപുസ്തകം വിതരണം ചെയ്തു.