തൃശൂർ: കമല സുരയ്യയുടെ പത്താം ചരമവാർഷിക ദിനമായ 31-ന് പുന്നയൂർക്കുളത്തെ നാലപ്പാട്ട് തറവാട്ടുവളപ്പിലെ നീർമാതളഭൂമിയിൽ നിർമ്മിച്ച സ്മാകരമന്ദിരത്തിൽ സാഹിത്യ അക്കാഡമി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. രാവിലെ പത്തിന് അനുസ്മരണസമ്മേളനം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിക്കും.