മേലൂർ: പൂലാനി എസ്.എൻ. നഗറിലെ അക്ഷരമുറ്റം വായനശാലയുടെ നേതൃത്വത്തിൽ ശാസ്ത്രകൗതുക പഠനകളരി-2019 നടത്തി. ' മധുരം മഴക്കാലം കുട്ടികാലം 'കഥയും കവിതയും നാടൻ പാട്ടുകളുമായി ബാലവേദി കേരളശാസ്ത്ര സാഹിത്യപരിക്ഷത്ത് ജില്ലാ കൺവീനർ പ്രിയൻ ആലത്ത് ക്ലാസ് നയിച്ചു. ബാലവേദി ഉദ്‌ഘാടനം അക്ഷരമുറ്റം വായനശാലാ പ്രസിഡന്റ് എം.എൻ. രത്നാകരൻ നിർവഹിച്ചു. കളിയിൽ അല്പം കാര്യവും കാര്യത്തിൽ അല്പം കളിയുമായി വിവിധതരം കടലാസ് തൊപ്പികൾ ഉണ്ടാക്കുവാനും പഠിപ്പിച്ചു. പങ്കെടുത്ത കൊച്ചുകുട്ടികൾക്കും മാതാപിതാക്കളാക്കും അക്ഷരമുറ്റം വായനശാലാ സെക്രട്ടറി പി.ആർ. പ്രദീപ് സ്വാഗതം പറഞ്ഞു.