പാവറട്ടി: എളവളളി ചൊവ്വാ ക്ഷേത്രത്തിലെ 170 ച. അടി വരുന്ന ശ്രീമൂലസ്ഥാനത്ത് ക്ഷേത്രത്തിന്റെ ഐതിഹ്യകഥ വരക്കുകയാണ് എളവള്ളി ഗവ.ഹയർ സെക്കൻ‌ഡറി സകൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ. ചിത്രകാരി ശ്രീലജ ടീച്ചറുടെ നേതൃത്വത്തിൽ രണ്ടു മാസത്തെ തുടർച്ചയായ പരിശീലനത്തിനുശേഷമാണ് വിദ്യാർത്ഥികൾ ചിത്രങ്ങൾ വരക്കാനൊരുങ്ങിയത്. രഞ്ചൻ പുത്തൻകുളമാണ് ക്ഷേത്ര ട്രസ്റ്റി നന്ദൻ തുവ്വാരയുടെ ആശയങ്ങൾ ചുമർ ചിത്രരുപത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വളണ്ടിയേഴ്‌സിനോടൊപ്പം ചുമർചിത്ര രചനയിൽ പ്രിയ രഞ്ചൻ, ശ്രീരാഗ് രഞ്ചൻ, വിദ്യാർത്ഥികളായ അദിത്യൻ, സുബിൻ സഹദേവൻ, കുഷ്ണ, ശ്രീഷ്ണ പ്രവീണ, ഡാനിയേൽ, അൽജോ, ജിനോ എന്നിവരുമുണ്ട്. എൻ.എസ്.എസ് യൂണിറ്റിന്റെ പൈത്യക സംരക്ഷണം എന്ന പ്രോജക്ടിന്റെ ഭാഗമാണ് ചുമർചിത്ര രചന നടത്തുന്നത് എന്ന് പ്രോഗ്രാം ഓഫീസർ എം.ജി ജിജ പറഞ്ഞു.