തൃശൂർ: ശ്രീലങ്കയിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതയ്ക്കെതിരെ മാനവിക സംഗമം എന്ന പേരിൽ സാംസ്‌കാരിക കൂട്ടായ്മ സംലടിപ്പിച്ചു. കോർപറേഷൻ ഓഫീസിന് മുന്നിൽ സംഗമം ബിഷപ്പ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് മഹാനഗർ സംഘചാലക് വി. ശ്രീനിവാസൻ അദ്ധ്യക്ഷനായി. ഭാരതീയ വിചാര കേന്ദ്രം മേഖലാ സംഘടനാ സെക്രട്ടറി ഷാജി വരവൂർ, തപസ്യ മേഖലാ സെക്രട്ടറി ശ്രീജിത്ത് മൂത്തേടത്ത്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശ്ശേരി, കെ. കേശവദാസ്, ടോണി ചാക്കോള, തുടങ്ങിയവർ സംസാരിച്ചു. കവിതാലാപനം, കൊല്ലപ്പെട്ടവർക്ക് ആദരവർപ്പിച്ച് ദീപാഞ്ജലി എന്നിവയുണ്ടായി.