തൃശൂർ : വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ ആവശ്യത്തിന് ശുദ്ധജലമെത്തിക്കാൻ പഞ്ചായത്തുകൾക്ക് ജില്ലാ കളക്ടറുടെ നിർദേശം. അതത് പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വിവരശേഖരണം നടത്തണം. ഏറെ പ്രശ്‌നമുള്ള സ്ഥലങ്ങളിൽ ദിവസവും ഒന്നിലധികം തവണ ജലമെത്തിക്കാനും യോഗത്തിൽ ധാരണയായി. ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗത്തിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ സി. ലതിക, പൊലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു...