gvr-devaswom-digital
ഗുരുവായൂർ ദേവസ്വം ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനം ചെയർമാൻ കെ.ബി.മോഹൻദാസ് നിർവ്വഹിക്കുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം, ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നു. പൗരാണിക ഗ്രന്ഥങ്ങൾ, താളിയോല ഗ്രന്ഥങ്ങൾ, ചരിത്രരേഖകൾ, പൂന്താനം ഇല്ലത്തു നിന്നും ലഭിച്ച താളിയോല ശേഖരങ്ങൾ, പ്രാധാന്യമേറിയ ലേഖനങ്ങൾ, വിശിഷ്ടാതിഥികളുടെ സന്ദർശനം, ഗ്രന്ഥശാലയിലെ അപൂർവശേഖരം എന്നിവയാണ് ഡിജിറ്റലൈസേഷൻ ചെയ്യുന്നത്. സി. ഡിറ്റിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തുന്നത്. ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ എം. വിജയൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.കെ. രാമചന്ദ്രൻ, കെ. ഗോപിനാഥൻ, എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംബന്ധിച്ചു...