കൊടുങ്ങല്ലൂർ: എൽത്തുരുത്ത് കയർ സൊസൈറ്റിയിൽ തുടർച്ചയായി രണ്ടാം ദിവസവും തീപിടിത്തം. നഗരസഭ 20-ാം വാർഡ് എൽത്തുരുത്ത് ഉണ്ടേക്കടവിലെ കയർ സൊസൈറ്റിയിലാണ് ഇന്നലെയും മിനിഞ്ഞാന്നുമായി തീപിടിത്തമുണ്ടായത്. മിനിയാന്ന് വൈകീട്ട് തീ പടർന്നത് നാട്ടുകാരും ജീവനക്കാരും ചേർന്ന് അണച്ചിരുന്നു, ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും തീ പടർന്ന് ആളിക്കത്തി. ഇന്നലെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കയറ്റുമതി ചെയ്യുന്ന ബേബി ഫയർ ചകിരിയിലാണ് തീപിടിച്ചത്. ഏകദേശം 10,000 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് നിഗമനം. ഫയർസ്റ്റേഷൻ ചാർജ് എം.എൻ സുധൻ, ലീഡിംഗ് ഫയർമാൻ പി.ഡി. സലിൻ, ഡ്രൈവർ ഗോപി, ഫയർമാന്മാരായ അരുൺദാസ്, വിജയൻ, സുജിത് തോമസ്, സന്ദീപ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.