കൊടുങ്ങല്ലൂർ: ദേശീയപാത 66ൽ മതിലകത്ത് പൊലീസ് വാഹനത്തിന് പിറകിൽ കാറിടിച്ച് നാല് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ഗോപി നിവാസിൽ അരുൺകുമാർ (41), നെടുമങ്ങാട് ശ്യാമവൃന്ദ ഹൗസിൽ അനിത (43), മക്കളായ നിധി (14), നീരജ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ടി.കെ.എസ് പുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. മതിലകം സെന്ററിൽ ബറോഡ ബാങ്കിന് മുന്നിൽ നിറുത്തിയിട്ടിരുന്ന മതിലകം സ്റ്റേഷനിലെ പൊലീസ് വാഹനത്തിന് പിറകിലാണ് ഇടിച്ചത്. വാഹനത്തിലുണ്ടായിരുന്ന എ.എസ്.ഐ തോമസ്, ഡ്രൈവർ അനുരാജ് എന്നിവർക്ക് നിസാര പരിക്കേറ്റു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന കാറാണ് പൊലീസ് വാഹനത്തിന് പിറകിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം...