gvr-exice
ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബുവിന് പുരസ്കാരം നൽകുന്നു.

ഗുരുവായൂര്‍: മികച്ച എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾക്ക് ചാവക്കാട് എക്സൈസ് റേഞ്ചിന് പുരസ്കാരം. കഴിഞ്ഞ ആറു മാസത്തിനിടയിൽ നടത്തിയ ലഹരി വേട്ടയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്ത്. 4.25 കിലോ കഞ്ചാവ്, 60 ഗ്രാം ഹാഷിഷ് ഓയിൽ, 16 ഗ്രാം ചരസ്, നാലു വാഹനങ്ങൾ എന്നിവ ചാവക്കാട് എക്സൈസ് പിടികൂടിയിരുന്നു. 15 അബ്കാരി കേസുകളിലായി അഞ്ചു ലിറ്റർ ചാരായം, 31 ലിറ്റർ മദ്യം, 20 ലിറ്റർ വാഷ്, തമിഴ്നാട്ടിൽ നിന്നുള്ള പാക്കറ്റ് ചാരായം എന്നിവയും പിടികൂടി. 160 കിലോ അനധികൃത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയിരുന്നു. വാടാനപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ബി. നസീമുദ്ദീൻ, ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബാബുവിന് പുരസ്കാരം കൈമാറി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടുന്നതിനുള്ള വൃക്ഷ തൈകളും വിതരണം ചെയ്തു.