തൃശൂർ : പാർട്ട് - ഒ.എൻ.ഒ ഫിലിംസ് തൃശൂരിന്റെ 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബിന്നി ഇമ്മട്ടി ഫിലിംസുമായി സഹകരിച്ച് നൽകുന്ന ഭരത് പി.ജെ. ആന്റണി സ്മാരക നാടക-സിനിമാ അഭിനയ പ്രതിഭ അവാർഡിന് നടി വിജയകുമാരിയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 20,001 രൂപയും, ശില്പി മണികണ്ഠൻ കിഴക്കൂട്ട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലായ് 28ന് വൈകീട്ട് 4.30ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഉപഹാരം സമർപ്പിക്കും. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ സെക്രട്ടറിയും, ഒ. മാധവന്റെ ഭാര്യയും നടൻ എം. മുകേഷ് എം.എൽ.എ, നടി സന്ധ്യാ രാജേന്ദ്രൻ തുടങ്ങിയവരുടെ അമ്മയുമാണ് പുരസ്‌കാര ജേതാവ്. ഡോ. സി. രാവുണ്ണി, ബിന്നി ഇമ്മട്ടി, ചാക്കോ ഡി അന്തിക്കാട് , മണികണ്ഠൻ കിഴക്കൂട്ട് , അഡ്വ. കെ.ആർ. അജിത് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു...