തൃശൂർ : സ്വർണവ്യാപാരികളിൽ നിന്നും സെസ്സ് പിരിച്ചെടുത്ത് ആഭരണത്തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കാൻ ക്ഷേമനിധി നിയമം ഭേദഗതി ചെയ്യുന്നതിന് നടപടികൾ സ്വികരിച്ച എൽ.ഡി.എഫ് സർക്കാരിനെയും ഇതിന് മുൻകൈയെടുത്ത തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനെയും ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ എക്സിക്യൂട്ടിവ് യോഗം അഭിനന്ദിച്ചു. യൂണിയന്റെ 32-ാം ജില്ലാ വാർഷിക സമ്മേളനം ജൂലായ് 21ന് തൃശൂരിൽ നടത്താനും തിരുമാനിച്ചു. സി.ഒ. പൗലോസ് സ്മാരക വിദ്യാഭ്യാസ എൻഡോവ്മെന്റുകൾ സമ്മേളനത്തിൽ വിതരണം ചെയ്യും. യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്യാമള വേണുഗോപാൽ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ.ബി. സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് പി. ചന്ദ്രൻ, ഭാരവാഹികളായ പി.ബി. സുരേന്ദ്രൻ, പി.കെ. ഭാസ്‌കരൻ, സി.എൻ. രവീന്ദ്രൻ, പി.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.