anupama
പുഴയ്ക്കൽ ബ്ലോക്ക് തല ശുചിത്വ സേനയുടെ ഉദ്ഘാടനവും സേനാംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ജില്ലാ കളക്ടർ ടി.വി. അനുപമ നിർവഹിക്കുന്നു

മുണ്ടൂർ: പുഴയ്ക്കൽ ബ്ലോക്ക് തല ശുചിത്വ സേനയുടെ ഉദ്ഘാടനവും സേനാംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ്, യൂണിഫോം എന്നിവയുടെ വിതരണവും കളക്ടർ ടി.വി അനുപമ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു വർഗീസ് അദ്ധ്യക്ഷനായി. ശ്രീരഞ്ജ് മുഖ്യാതിഥിയായി. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ, കോലഴി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഉണ്ണിക്കൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഹരി, മുൻ പ്രസിഡന്റ് അഡ്വ. ലൈജു എടക്കളത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.വി. കുര്യാക്കോസ്, ജയലക്ഷ്മി ടീച്ചർ, രഞ്ജു വാസുദേവൻ, അംഗങ്ങളായ ഷീബ ഗിരീഷ്, സുജാത മുരളീധരൻ, അഡ്വ. സോളി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. ഗണേഷ്, ജോയിന്റ് ബി.ഡി.ഒ: കെ.ഇ. ഉണ്ണി, എക്‌സ്റ്റൻഷൻ ഓഫീസർ പി.ബി. ശശിധരൻ എന്നിവർ പ്രസംഗിച്ചു.