sent-off-photo
വിരമിക്കുന്ന ഡെപ്യൂട്ടി റെയ്ഞ്ചാഫീസർ പി.എസ്. ഷൈലന് ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദാലി കുയിലൻ തൊടി ഉപഹാരം കൈമാറുന്നു

ഇഞ്ചക്കുണ്ട്: വിരമിച്ച ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചാഫീസർ പി.എസ്. ഷൈലന് നാട്ടുകാർ യാത്രഅയപ്പ് നൽകി. ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ വരന്തരപ്പിള്ളി പഞ്ചായത്ത് അംഗം മുഹമദാലി കുയിലൻതൊടി അദ്ധ്യക്ഷനായിരുന്നു. ജോസ് മണ്ടേടത്ത് കെ.എം. സജീവ്, പി.വി. പ്രവീൺ, പി.വി. പ്രദീഷ്, റഷീദ്, പി.എസ്. ഷൈലൻ തുടങ്ങിയവർ സംസാരിച്ചു. നാട്ടുകാരുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് അംഗം കൈമാറി.