തൃശൂർ: പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാ സമ്മേളനം നാളെ രാവിലെ പത്തിന് സാഹിത്യ അക്കാഡമിയിൽ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. യു.ആർ. പ്രദീപ് എം.എൽ.എ, മേയർ അജിത വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാൻ എന്നിവർ മുഖ്യാതിഥികളാകും. വൃക്കരോഗികൾക്കുള്ള ഡയലിസിസിനുള്ള തുക ഫാ. ഡേവീസ് ചിറമ്മലിന് ചടങ്ങിൽ കൈമാറും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം ഐ.ജി: ബൽറാം കുമാർ ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ചിന് കുടുംബ സംഗമം സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. പിന്നണി ഗായിക ഗായത്രി അശോകൻ, ബാലതാരം ശിവാനി മേനോൻ എന്നിവർ മുഖ്യാതിഥികളായിരിക്കുമെന്ന് അസോസിയേഷൻ ഭാരാവഹികളായ സി.ജി. മധുസുദനൻ, ബിനു ഡേവിസ്, എ. അമീർ ഖാൻ, പി.വി. സന്ദേശ് എന്നിവർ അറിയിച്ചു.