പുതുക്കാട് : അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മദ്ധ്യവയസ്‌കൻ മരിച്ചു. ചെങ്ങാലൂർ പൂയത്ത് അയ്യപ്പദാസാണ് (53) മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ബുധനാഴ്ച പുലർച്ചെ മൂന്നോടെ ദേശീയപാതയിൽ പുതുക്കാട് ആയിരുന്നു അപകടം. ഇടിച്ച വാഹനം നിറുത്താതെ പോയി. തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആമ്പല്ലൂരിൽ തട്ടുകടയിലെ തൊഴിലാളിയായിരുന്ന അയ്യപ്പദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഉഷ. മക്കൾ: രേഷ്മ, വിഷ്ണു. മരുമകൻ: ഉമേഷ്.