പരിക്കേറ്റ് ചികിത്സയിൽ കിടക്കുന്ന ലിനോയെ ടി.എൻ. പ്രതാപൻ ആശ്വസിപ്പിക്കുന്നു.
മറ്റത്തൂർ: നന്ദിപ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിനിൽ ഗുരുതരമായി പരിക്കേറ്റ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ കഴിയുന്ന ലിനോ മൈക്കിളിനെ ടി.എൻ. പ്രതാപൻ സന്ദർശിച്ചു. ലിനോയെ കണ്ട് ആശ്വസിപ്പിച്ച് ബില്ലുകളും അടച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേപ്പ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലന്റോ പള്ളിപ്പറമ്പൻ, സന്ദീപ് മോനൊടി, സുമീഷ് കോടാലി എന്നിവരും ഒപ്പമുണ്ടായി.