nda-ullakka-dance
നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരമേൽക്കുന്നതിനെ തുടർന്ന് എൻ.ഡി.എ പ്രവർത്തകർ ചെന്ത്രാപ്പിന്നി പതിനേഴിൽ നടത്തിയ ഉലക്ക ഡാൻസ്

കയ്പ്പമംഗലം : നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരമേൽക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കയ്പ്പമംഗലം മേഖലയിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. പല സ്ഥലങ്ങളിലും മധുരപലഹാരം വിതരണം ചെയ്തു. ചെന്ത്രാപ്പിന്നി പതിനേഴിൽ നടത്തിയ ആഹ്ലാദ പ്രകടനത്തോടൊപ്പം ഉലക്ക ഡാൻസും ബാൻഡ് മേളവും പ്രവർത്തകർക്ക് ആവേശമായി.

എൻ.ഡി.എ. നേതാക്കളായ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, മോഹനൻ കണ്ണംപുള്ളി, ബിനോയ് പാണപറമ്പിൽ, ഹരിശങ്കർ പുല്ലാനി, ഷാജിലാൽ തേവർക്കാട്ടിൽ, രഗീഷ്, അനിൽ വാലിപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. എടത്തിരുത്തി, പല്ല, ചൂലൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലും പ്രവർത്തകർ പ്രകടനം നടത്തി. കയ്പ്പമംഗലത്ത് നടന്ന ആഹ്ലാദ പ്രകടനത്തിന് അശോകൻ പാണാട്ട്, പാണ്ഡുരംഗൻ, മനോജ് ഇളയരാംപുരക്കൽ, രാജേഷ് കൊട്ടാരത്ത്, സുജിത്ത് കോമത്ത് എന്നിവർ നേതൃത്വം നൽകി. പെരിഞ്ഞനത്ത് ബി.ജെ.പിയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് എൽ.സി.ഡി വാളിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. പ്രവർത്തകർ കരിമരുന്ന് പ്രയോഗവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഗിരീഷ് പറപറമ്പിൽ, അജയഘോഷ്, യതീന്ദ്രദാസ്, നിപ്പോൺ എന്നിവർ നേതൃത്വം നൽകി...