pukyila-virudha-mathil
പെരിഞ്ഞനം ആർ.എം.വി.എച്ച് സ്‌കൂളിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധദിനാചരണത്തോട് അനുബന്ധിച്ച് പെരിഞ്ഞനം സെന്ററിൽ നടത്തിയ പുകയില വിരുദ്ധ മതിൽ

കയ്പ്പമംഗലം: പെരിഞ്ഞനം ആർ.എം.വി.എച്ച് സ്‌കൂളിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധദിനാചരണം നടത്തി. പെരിഞ്ഞനം സെന്ററിൽ പുകയില വിരുദ്ധ മതിൽ സംഘടിപ്പിച്ചു പ്രതിജ്ഞയെടുത്തു. പെരിഞ്ഞനത്തെ ഓട്ടോ ഡ്രൈവർമാരുടെ സഹകരണത്തോടെ ഓട്ടോകളിലും മറ്റും പുകയില വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ചു. തുടർന്ന് സ്‌കൂളിൽ ബോധവത്കരണ ക്ലാസും, സെമിനാറും നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ കമൽജിത്ത് ക്ലാസ് നയിച്ചു. വി.എച്ച്.എസ് പ്രിൻസിപ്പാൾ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഖില, ബിൻസിയ, സിമ്രാൽ മുഹമ്മദ്, എൻ.എസ്.എസ് ഇൻചാർജ് ലിൻഡ, സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി...