loksabha-election

ലക്‌നൗ: മുഗൾ - കോസല സാമ്രാജ്യങ്ങളുടെയും ബ്രിട്ടീഷ് ആധിപത്യത്തിന്റെയും ചരിത്രം ഉറങ്ങി കിടക്കുന്ന ഉത്തർപ്രദേശിലെ 'അവധ് ' പ്രവശ്യയുടെ മണ്ണിൽ പുതിയ ചരിത്രം കുറിക്കാൻ പെൺ പുലികൾ. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ, ബറൈച്ച്, ബൽറാംപൂർ, ബാരാബങ്കി, ഗൊണ്ട, ഹർദോയ്, ലഖിംപൂർ ഖേരി, ലക്നൗ, പ്രതാപ്ഗഢ്, റായ്ബറേലി, ശ്രാവസ്‌തി, സീതാപൂർ, സുൽത്താൻപൂർ, ഉന്നാവ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ് അവധ്. ലോക്‌സഭാ തിരഞ്ഞെ‌ടുപ്പിൽ അവധ് മേഖലയിൽ ഉൾപ്പെടുന്ന ഏഴ് മണ്ഡലങ്ങളിൽ പോരാടുന്നത്.

സോണിയാ ഗാന്ധി, മേനകാ ഗാന്ധി, അനു ടണ്ഠൻ, രാജ്കുമാരി രത്ന സിംഗ്, റീത്ത ബഹുഗുണ ജോഷി, പൂനം സിൻഹ , സ്‌മൃതി ഇറാനി എന്നീ ശക്തരായ ഏഴ് വനിതാ നേതാക്കളാണ്. നെഹ്റു കുടുംബത്തിലെ മരുമക്കളായ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്ര വനിതാ ശിശു ക്ഷേമമന്ത്രി മേനകാ ഗാന്ധിയുമാണ് ഇക്കൂട്ടത്തിൽ പ്രമുഖർ. ഒരിക്കൽ ഇന്ദിരഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയിൽ നിന്നാണ് മരുമകൾ സോണിയ ഇത്തവണ ജനവിധി തേടുന്നത്. ഭർത്താവ് രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേതിയിൽ നിന്നുമാണ് സോണിയ ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. 2004ൽ അമേതി മണ്ഡലം മകൻ രാഹുലിന് കൈമാറിയ സോണിയ റായ്ബറേലിയിലേക്ക് മാറുകയായിരുന്നു.

ഇന്ദിരാഗാന്ധിയുടെ മറ്റൊരു മരുമകളായ മേനക ഗാന്ധിയും മേനകയുടെ മകൻ വരുൺ ഗാന്ധിയും ഇത്തവണ മണ്ഡലങ്ങൾ പരസ്‌പരം മാറി മത്സരിക്കുകയാണ്. മേനക സുൽത്താൻപൂരിലും വരുൺ പിലിഫിത്തിലും. ഉന്നാവ് മണ്ഡലത്തിൽ മുൻ കോൺഗ്രസ് എം.പി അനു ടണ്ഠൻ, ബി. ജെ.പിയുടെ സാക്ഷി മഹാരാജിനെയാണ് വെല്ലുവിളിക്കുന്നത്. മൂന്ന് തവണ പാർലമെന്റ് അംഗമായ രാജ്കുമാരി രത്നസിംഗ് പ്രതാപ്ഗഢിൽ നിന്ന് കോൺഗ്രസിനു വേണ്ടിയും ഉത്തർപ്രദേശ് വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി റീത്ത ബഹുഗുണ ജോഷി അലഹബാദിൽ നിന്ന് ബി.ജെ.പിയ്ക്കു വേണ്ടിയും തീപാറുന്ന പോരാട്ടത്തിൽ പങ്കാളികളാണ്.

നാലാം തവണ ജനവിധി തേടുന്ന രാജ്കുമാരി രത്ന സിംഗ് ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനും കേന്ദ്രമന്ത്രിയുമായിരുന്ന രാജ ദിനേഷ് പ്രതാ പ് സിംഗിന്റെ മകളാണ്. റീത്ത ബഹുഗുണ ജോഷി മുമ്പ് ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നു. നടൻ ശ ത്രുഘ്‌നൻ സിൻഹയുടെ ഭാര്യയും നടിയും ലക്നൗ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പൂനം സിൻഹയ്‌ക്ക് ഇത് അഭിമാന പോരാട്ടമാണ്. സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന പൂനം സിൻഹയുടെ കന്നി അങ്കം തന്നെ ബി.ജെ.പിയുടെ കരുത്തനായ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനോടാണ്. ബി.ജെ.പി വിട്ട് കോൺഗ്രസി ൽ ചേർന്ന ശത്രുഘ്നൻ സിൻഹ രണ്ട് ദശാബ്ദത്തിലധികം ബി.ജെ.പിയ്ക്കൊപ്പം ആയിരുന്നു.

എന്നാൽ മോദി സർക്കാരിന്റെ നിലപാടുകളിൽ എതിർപ്പുളവാക്കിയ സിൻഹ വൈകാതെ ബി.ജെ.പി വിരുദ്ധൻ ആയി മാറി. അമേതിയിൽ നിന്നും രാഹുൽ ഗാന്ധിയെ പുറത്താക്കാൻ ബി.ജെ.പി ആയുധമാക്കിയിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും രാഹുലിന്റ ഭൂരിപക്ഷം മൂന്നിലൊ ന്നായി കറയ്ക്കാൻ സ്‌മൃതിയ്‌ക്ക് സാധിച്ചിരുന്നു. ഇക്കുറി തീ പാറും പോരാട്ടമാണ് അമേതിയിൽ നടക്കുന്നത്.