കഴക്കൂട്ടം: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം. പെൺകുട്ടി ഒച്ചവച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. രണ്ട് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു കുട്ടി. മുത്തശ്ശിയോടൊപ്പം രക്തം പരിശോധനയ്ക്ക് പോയശേഷം റൂമിൽ വിശ്രമിക്കുമ്പോഴാണ് അപരിചിതനായ ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. മുത്തശ്ശി രക്ത പരിശോധനയുടെ റിസൾട്ട് വാങ്ങാൻ പോയിരിക്കുകയായിരുന്നു.കുട്ടി നിലവിളിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി.