നെയ്യാറ്റിൻകര: ജപ്പാൻ ഷോട്ടോകാൻ കരാട്ടെ ടൂർണമെന്റ് നെയ്യാറ്റിൻകര ബോയിസ് ഹൈസ്കൂളിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ടൂർണമെന്റ് ഡയറക്ടർ പി.ടി.ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു.മനോജ് മഹാദേവ,ബിന്ദു മനോജ് കോഴിക്കോട്,രാധാകൃഷ്ണൻ കണിയാപുരം, രാജീവ് കിളിമാന്നൂർ,ബാബു തൃശൂർ,വിജയകുമാർ കോയമ്പത്തൂർ,സുനിൽ കാരക്കോണം,ജയപാൽ നെടുമങ്ങാട്, മാജിത കണ്ണൂർ,സതീഷ്ഗോവ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.36 മെഡലുകളോടെ കോയമ്പത്തൂർ ഷോട്ടോകാൻ കരാട്ടെ സ്കൂൾ ഒന്നാം സ്ഥാനവും 26 മെഡലുകളോടെ നിലമാമൂട് ജപ്പാൻ കരാട്ടെ സ്കൂൾ രണ്ടാം സ്ഥാനവും 21 മെഡലുകൾ നേടി കണിയാപുരം കരാട്ടെ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ,അനിൽകുമാർ വൈദ്യർ നാറാണി എന്നിവരേയും വിവിധ മാദ്ധ്യമ പ്രവർത്തകരേയും കർമ്മശ്രേഷ്ഠാ അവാർഡ് നൽകി ആദരിച്ചു.നെയ്യാറ്റിൻകര എസ്.ഐ രാകേഷ്കുമാർ എം.ആർ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകി.