dd

നെയ്യാറ്റിൻകര: താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ മേയ് ദിനാഘോഷ ചടങ്ങുകൾ നടന്നു.നെയ്യാറ്റിൻകര സി.ഐ.ടി.യു തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മേയ് ദിന റാലി നടന്നു.ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ചടങ്ങ് കെ.ആൻസലൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.പരശുവയ്ക്കൽ ജില്ലാ ഹെഡ് ലോഡ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മേയ് ദിനാഘോഷം കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് കൊറ്റാമം ഗോപി ഉദ്ഘാടനം ചെയ്തു. മാരായമുട്ടത്ത് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തൽ നടന്ന മേയ് ദിനാഘോഷം മാരായമുട്ടം എം.എസ്.അനിൽ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മേയ്ദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി ജോസ്ഫ്രാങ്ക്ലിൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഇളവനിക്കര സാം അദ്ധ്യക്ഷനായിരുന്നു.മുൻ ചെയർമാൻ ടി.സുകുമാരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ,വടകോട് ശശീന്ദ്രൻ വടകോട് അജി തുടങ്ങിയവർ പങ്കെടുത്തു.