അനുഗ്രഹങ്ങളുടേയും പുണ്യങ്ങളുടേയും ചെപ്പ് തുറക്കുന്ന വിശുദ്ധ പുണ്യദിനങ്ങളുമായി റംസാൻ ഒരിക്കൽക്കൂടി സമാഗതമാവുകയാണ്. നോമ്പ് അനുഷ്ഠിക്കുന്ന ഒരാൾ അനുവർത്തിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നുനോക്കാം.
നോമ്പെടുക്കുമ്പോൾ ആരോഗ്യപരമായ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ അനിവാര്യമാവുന്നത്.
1. നോമ്പെടുക്കുന്ന ഒരാൾ അയാൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ അളവ്, സമയം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം പുനഃക്രമീകരിക്കണം.
2. പ്രമേഹരോഗികളാണെങ്കിൽ അവർക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകുക വഴി രോഗാവസ്ഥയെപ്പറ്റി സ്വയം ബോധം ഉണ്ടാവുകയും അത് വഴി നിലവിലുള്ള സാഹചര്യങ്ങളുമായി എളുപ്പം യോജിച്ച് പോകാൻ കഴിയുകയും ചെയ്യും.
3. നോമ്പ് എടുക്കാവുന്ന വിഭാഗങ്ങളിലെ പ്രമേഹ ബാധിതർക്ക് മിതമായ വ്യായാമം നിലനിർത്തിക്കൊണ്ട് പോകാവുന്നതാണ്.
4. അമിതമായ വ്യായാമവും കഠിനമായ വ്യായാമ മുറകളും ഒഴിവാക്കണം.
5. അമിതമായി വിയർക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ ശരീരത്തിലെ ജലനഷ്ടം കൂട്ടുകയും അത് മൂലം നിർജലീകരണത്തിനുള്ള സാദ്ധ്യത കൂടുകയും ചെയ്യും. അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.
6. ഗ്ളൂക്കോസ് നില പെട്ടെന്ന് താഴുന്ന തരം വ്യായാമങ്ങൾ ഒഴിവാക്കണം.
7. ഗ്ളൂക്കോസ് നില പരിശോധിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം.
8. വ്രതമെടുക്കുന്നു എന്ന കാരണത്താൽ നോമ്പ് തുറന്ന് കഴിഞ്ഞാൽ അമിതമായി ഭക്ഷണം കഴിക്കാതിരിക്കണം. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതും. അധിക മധുരമുള്ള പദാർത്ഥങ്ങളും ഒഴിവാക്കണം.
9. നാരുകൾ അടങ്ങിയിട്ടുള്ളതും ശരീരത്തിൽ ഏറെ നേരം നിലനിൽക്കുന്നതുമായ ഭക്ഷണങ്ങൾ ഉപയോഗിക്കുക.
10. ശരീരത്തിന്റെ ജലാംശം നിലനിറുത്തുക.
11. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നുകളുടെയും ഇൻസുലിന്റെയും അളവിലോ സമയത്തിലോ മാറ്റം വരുത്തരുത്.
ഡോ. എ. മുഹമ്മദ് സലിം
ഹോമിയോപ്പതിക് കൺസൾട്ടന്റ്, തട്ടാമല പി.ഒ, കൊല്ലം.
ഫോൺ: 0474 - 2531899, 8848997021, 9656158706
ഇമെയിൽ : dr.a.muhammad salim @gmail.com