അഹമ്മദാബാദ്: ആദ്യരാത്രി ശാരീരികബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരിൽ ഭർത്താവ് മർദ്ദിച്ചവശാക്കിയെന്ന് യുവതിയുടെ പരാതി. അഹമ്മദാബാദിന് സമീപത്തായിരുന്നു സംഭവം. പ്രിയങ്ക തിവാരി എന്ന യുവതിയാണ് പരാതി നൽകിയത്.
ധർമേന്ദ്ര ശർമ്മയാണ് യുവതിയുടെ ഭർത്താവ്. ആദ്യ രാത്രി മണിയറയിൽ എത്തിയ ധർമേന്ദ്ര ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. ക്ഷീണമാണെന്നുപറഞ്ഞ് യുവതി ഒഴിഞ്ഞുമാറി. ഇതോടെ കാമുകനുള്ളതുകൊണ്ടാണ് ശാരീരികബന്ധത്തിന് വിസമ്മതിക്കുന്നതെന്നുപറഞ്ഞ് ധർമേന്ദ്ര മർദ്ദനം തുടർന്നു. പിറ്റേദിവസവം ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിന് ശ്രമിച്ചു. യുവതി എതിർത്തതോടെ ക്രൂരമായി മർദ്ദിച്ചു. ധർമേന്ദ്രയുടെ മാതാപിതാക്കൾ എത്തിയാണ് രക്ഷിച്ചത്. സ്വന്തംവീട്ടിൽ തിരിച്ചെത്തിയശേഷമാണ് യുവതി പരാതിനൽകിയത്.