mahira-khan

കറാച്ചി: പ്രശസ്ത പാക്കിസ്ഥാൻ നടി മഹിറ ഖാൻ വീണ്ടും വിവാഹം കഴിക്കുന്നു. സംരഭകൻ സലിം കരിമാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹം ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്.ഇന്ത്യക്കാർക്കും ഏറെ പരിചിതയാണ് മഹിറ. രൺബിർ കപൂറിനൊപ്പം സിഗരറ്റ് വലിക്കുന്ന ഫോട്ടോ പുറത്തുവന്നതിനെ തുടർന്ന് മഹിറയ്ക്കെതിരെ രൂക്ഷ വിമർശനവുമുയർന്നിരുന്നു. വിമർശകരെ ഒതുക്കാൻ കിടിലൻ മറുപടിയുമായി എത്തിയ മഹിറയെ സോഷ്യൽമീഡിയ ഏറെ പ്രശംസിച്ചിരുന്നു.

തുർക്കിയിൽ നടന്ന നിശ്ചത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് എത്തിയിരുന്നത്.

നാളുകൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിന് തീരുമാനിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ചില സിനിമാ പ്രസിദ്ധീകരണങ്ങളിലെ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ മഹിറയോ സലിമോ പ്രതികരിച്ചിരുന്നില്ല.

പാക്കിസ്ഥാനിലെ ഒരു സ്റ്റാർട്ട് അപ് കമ്പനിയുടെ സി.ഇ.ഒ ആണ് സലിം കരിം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ മഹിറ പുറത്തുവിട്ടിട്ടുണ്ട്. 2007 ൽ അലി അസ്‍കരിയുമായി വിവാഹിതയായ മഹിറ ഖാൻ 2015ൽ വിവാഹമോചനം നേടിയിരുന്നു. ഇതിൽ ഒരു കുഞ്ഞുണ്ട്. 2006 ൽ വീഡിയാേ ജോക്കിയായാണ് കരിയറിന് തുടക്കംകുറിച്ചത്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.