തിരുവനന്തപുരം: വിൽപനയും സേവനവും സ്‌പെയറുകളും ലഭ്യമാക്കുന്ന 3 എസ് ഇസുസു ഷോറൂം തിരുവനന്തപുരത്ത് തുറന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ കേരളത്തിലെ ഡീലർഷിപ്പ് ശൃംഖല ശക്തമാക്കി. തിരുവനന്തപുരം ദേശീയപാത ബൈപാസിൽ തിരുവല്ലത്ത് ഇ.വി.എം ഇസുസു ഷോറൂം ഇസുസു മോട്ടോഴ്‌സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെൻ തകാഷിമ ഉദ്‌ഘാടനം ചെയ്തു. ഇസുസു സർവീസ് കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ ജെ.ശങ്കർ ശ്രീനിവാസ് ,ഇ.വി.എം ഇസുസു മാനേജിംഗ് ഡയറക്ടർ സാബു ജോണി തുടങ്ങിയവർ പങ്കെടുത്തു.
പേഴ്‌സണൽ ലൈഫ് സ്‌റ്റൈൽ പിക് അപ്പായ ഡി മാക്‌സ് വി ക്രോസും പ്രീമിയം ഏഴു സീറ്ററായ ഇസുസു എം.യു. എക്‌സും പുതിയ ഔട്ട്‌ലെറ്റിൽ വിൽപനയാരംഭിച്ചിട്ടുണ്ട്. ജനപ്രിയ ഡി മാക്‌സ് റെഗുലർ കാബ്, എസ്. കാബ് വാണിജ്യ വേരിയന്റ് എന്നിവയും ഇവിടെ ലഭ്യമാണ്.
ബൈപാസിൽ വെങ്കര ദുർഗാദേവീ ക്ഷേത്രത്തിന് എതിർവശത്ത് 10,000 ചതുരശ്ര അടിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പുതിയ ഷോറൂം. കൊച്ചിയിലും കോഴിക്കോടും പ്രവർത്തനമാരംഭിച്ചവയടക്കം ഇസുസു മോേട്ടഴ്‌സിന് സംസ്ഥാനത്ത് ഇതോടെ മൂന്ന് ടച്ച് പോയിന്റുകളായി.
തിരുവനന്തപുരം -കോവളം ദേശീയപാത ബൈപാസിൽ തിരുവല്ലത്ത് പുതുതായി തുടങ്ങിയ ഇ.വി.എം ഇസുസു ഷോറൂം ഇസുസുമോട്ടോഴ്‌സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെൻ തകാഷിമ ഉദ്‌ഘാടനം ചെയ്യുന്നു . ഇസുസു സർവീസ് കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ ജെ.ശങ്കർ ശ്രീനിവാസ് ,ഇ.വി.എം ഇസുസു മാനേജിംഗ് ഡയറക്ടർ സാബു ജോണി എന്നിവർ സമീപം