psc-office-pattom
KERALA PUBLIC SERVICE COMMISSION OFFICE - PATTOM

ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 450/2016 പ്രകാരം ഭൂജല വകുപ്പിൽ ട്രേസർ തസ്തികയ്ക്ക് 6, 7 തീയതികളിലും, കാറ്റഗറി നമ്പർ 334/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ബോട്ടണി തസ്തികയ്ക്ക് 13, 14, 18 തീയതികളിൽ പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വച്ചും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തുന്നു.

വകുപ്പുതല പരീക്ഷ കേന്ദ്രത്തിൽ മാറ്റം
കേരള പബ്ലിക് സർവീസ് കമ്മിഷൻ 4, 5 തീയതികളിൽ നടത്തുന്ന വകുപ്പുതല ഓൺലൈൻ പരീക്ഷയ്ക്ക് തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർത്ഥികളെ അതേ ജില്ലകളിലുള്ള വിവിധ പരീക്ഷാകേന്ദ്രത്തിലേക്ക് താഴെപ്പറയും പ്രകാരം മാറ്റിയിരിക്കുന്നു.
4, 5 തീയതികളിൽ പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ് കേന്ദ്രമായി ലഭിച്ചിട്ടുള്ളവർ പ്രൊഫൈലിൽ നിന്നും പുതിയ അഡ്മിഷൻ ടിക്കറ്റ് എടുത്തശേഷം 4 ന് അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ സമയത്ത് പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ ഹാജരാകണം. 4 ന് മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജ് കേന്ദ്രമായി ലഭിച്ചിട്ടുള്ളവർ പുതിയ അഡ്മിഷൻ ടിക്കറ്റ് എടുത്തശേഷം 5 ന് നിർദ്ദിഷ്ട സമയത്ത് ഇതേ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം. ഏപ്രിൽ 18 നു മുമ്പായി അഡ്മിഷൻ ടിക്കറ്റ് എടുത്തവരിൽ 4 ന് തിരുവനന്തപുരം ജില്ലയിൽ എൽ.ബി.എസ് എൻജിനിയറിംഗ് കോളേജ്, പൂജപ്പുര പരീക്ഷകേന്ദ്രമായി ലഭിച്ചിട്ടുള്ളവർ പുതിയ അഡ്മിഷൻ ടിക്കറ്റ് എടുത്തശേഷം അന്നേദിവസം നിർദ്ദിഷ്ട സമയത്ത് സി.എ.പി.ഇ ന്റെ കീഴിലുള്ള മുട്ടത്തറ എഞ്ചിനിയറിംഗ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഒ.ടി.ആർ. പ്രൊഫൈൽ സന്ദർശിക്കുക.