പിഎച്ച്.ഡി പ്രവേശന പരീക്ഷ
സർവകലാശാലയുടെ പിഎച്ച്.ഡി പ്രവേശന പരീക്ഷ 4 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. അപേക്ഷകർ ഹാൾടിക്കറ്റുകൾ www.research.keralauniversity.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യണം. സാക്ഷ്യപ്പെടുത്തിയ ഫോട്ടോയുൾപ്പെട്ട ഹാൾടിക്കറ്റുകൾ ഹാജരാക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുളള ഭിന്നശേഷിക്കാരായ അപേക്ഷകർ കൂടുതൽ സഹായങ്ങൾക്കായി 3 ന് മുമ്പ് എസി.ബി1 സെക്ഷനിൽ ബന്ധപ്പെടണം. (Email:academic.b1@gmail.com)
ടൈംടേബിൾ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.ബി.എ ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 7 മുതൽ നടത്തും.
പരീക്ഷാഫീസ്
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പി.ജി.ഡി.ഇ.സി) പരീക്ഷയ്ക്ക് പിഴ കൂടാതെ 6 വരെയും 50 രൂപ പിഴയോടെ 8 വരെയും 125 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ കേന്ദ്രം ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം എം.എ സോഷ്യോളജി രണ്ടാം സെമസ്റ്റർ (2018 അഡ്മിഷൻ) ക്ലാസുകൾ 4 മുതൽ പാളയം സെന്ററിൽ ആരംഭിക്കും. 4, 5 തീയതികളിലെ ബി എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ ക്ലാസുകൾ ഉണ്ടായിരിക്കില്ല. രണ്ടാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷന് ശനി, ഞായർ ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരിക്കും.