ajayakumar

കല്ലമ്പലം : പള്ളിക്കൽ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും ജില്ലാ ലൈബ്രറി എക്സിക്യുട്ടീവ്‌ അംഗവുമായ പള്ളിക്കൽ പൈവേലി അനിഴത്തിൽ പരേതരായ ശ്രീധരൻ പിള്ളയുടെയും ലളിതമ്മയുടെയും മകൻ അജയകുമാർ (പള്ളിക്കൽ അജയൻ , 62) നിര്യാതനായി. അവിവാഹിതനാണ്. ശ്രീലകുമാരി, ജയകുമാർ , പരേതനായ ശ്രീകുമാർ എന്നിവർ സഹോദരങ്ങളാണ്. സി പി എം കിളിമാനൂർ ഏരിയാകമ്മറ്റിയംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. .

ചിത്രം: അജയകുമാർ