തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടി ജില്ലയിലെ സ്‌കൂളുകൾ. ജില്ലയിലെ വിദ്യാലയങ്ങളിൽ ഭൂരിഭാഗവും 100 ശതമാനം വിജയം സ്വന്തമാക്കി. സംസ്ഥാനത്തെ ഉയർന്ന മാർക്ക് നേടിയവരിൽ രണ്ടുപേർ ജില്ലയിൽ നിന്നാണ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എം. വൈഷ്ണവി, മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിലെ ബി.ആർ. നീരജ് എന്നിവരാണ് സംസ്ഥാനത്ത് ഉയർന്ന മാർക്ക് നേടിയവർ. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 286 വിദ്യാർത്ഥികളിൽ 285 പേരും വിജയിച്ചു. 99.65 ശതമാനം. 101 വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. സയൻസിൽ എം. വൈഷ്ണവി (98.8%), എം. നിധിൻ, പി. പാർവതി (ഇരുവർക്കും 98.4), കൊമേഴ്സിൽ എം. കൃഷ്‌ണേന്ദു, കെ. സന്ദീപ് (ഇരുവർക്കും 96), ഹ്യുമാനിറ്റീസിൽ ജി.എൽ. ഗൗരി (97.6) എന്നിവർ സ്‌കൂളിൽ നിന്നും മികച്ച വിജയം നേടി.
മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിൽ 282 ഡിസ്റ്റിംഗ്ഷനും 53 ഫസ്റ്റ് ക്ലാസും അടക്കം പരീക്ഷയെഴുതിയ 342 വിദ്യാർത്ഥികളും വിജയിച്ചു. സയൻസിൽ രമിത ഓസ്റ്റിൻ (97.8), ആത്മജ വിദ്യ അജിത് (95.8), എ.കെ. അഭിനവ്, എം.പി. ശ്രീഹരി, ഗായത്രി വിനയൻ (മൂന്നുപേരും 95.4), കൊമേഴ്സിൽ അലീന ജോൺ (96.8), ആര്യ ജെ. വിജു (96.2), എ. അശ്വിൻ ജോൺ, എസ്.എ. അഗ്രജ (95.8), ഹ്യുമാനിറ്റീസിൽ ബി.ആർ. നീരജ് (99), ആർ. അനാമിക (97.6), ആനി തോമസ്, റിയ എലിസബത്ത് പോത്തൻ (ഇരുവരും 96.8) എന്നിവർ മികച്ച വിജയം നേടി.
നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിൽ പരീക്ഷയെഴുതിയ 88 വിദ്യാർത്ഥികളും വിജയിച്ചു. 43 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 45 കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി. നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയത്തിൽ 134 ഡിസ്റ്റിംഗ്ഷൻ ഉൾപ്പെടെ പരീക്ഷയെഴുതിയ 154 പേരും വിജയിച്ചു. വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിൽ പരീക്ഷ എഴുതിയ 67 വിദ്യാർത്ഥികളും വിജയിച്ചു. 57 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്ഷനും 10 പേർ ഫസ്റ്റ് ക്ലാസും നേടി.
പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിൽ 97 പേരിൽ 72 പേർക്ക് 75 ശതമാനം മാർക്കോടെയാണ് 100 ശതമാനം വിജയം നേടിയത്. വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ 100 ശതമാനം വിജയം നേടി. 121 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 68 പേർക്ക് 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. ഹ്യുമാനിറ്റീസിൽ 96.4 ശതമാനം മാർക്ക് നേടിയ അഭിരാമി ലാൽ മികച്ച വിജയം നേടി. നെട്ടയം എ.ആർ പബ്ലിക് സ്‌കൂൾ 99 ശതമാനം വിജയം നേടി. 52 കുട്ടികൾ പരീക്ഷയെഴുതിയതിൽ 28 പേർക്ക് ഡിസ്റ്റിംഗ്ഷനും 20 പേർക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു. സയൻസിൽ സുമയ്യ ഫാത്തിമ (95.4), കൊമേഴ്സിൽ എ.എസ്. അർഷിത (91.2) എന്നിവർ മികച്ച വിജയം നേടി.
നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സൂളിലെ പരീക്ഷ എഴുതിയ 165 വിദ്യാർത്ഥികളിൽ 92 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡഷ്യൽ സ്‌കൂളിൽ പരീക്ഷ എഴുതി 65 വിദ്യാർത്ഥികളിൽ 33 പേർ ഡിസ്റ്റിംഗ്ഷനും 32 പേർ ഫസ്റ്റ് ക്ലാസും നേടി. നെയ്യാറ്റിൻകര ജി.ആർ പബ്ലിക് സ്‌കൂൾ നൂറ് ശതമാനം വിജയം നേടി. സയൻസിൽ 97 ശതമാനം മാർക്ക് നേടിയ മെർലിൻ ഫ്രെഡി മികച്ച വിജയം നേടി. കൊമേഴ്സിൽ എസ്. ആനന്ദ് (94%) ഒന്നാം സ്ഥാനം നേടി. 23 പേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു.
വട്ടിയൂർക്കാവ് സരസ്വതി വിദ്യാഭവൻ, തിരുവല്ലം ക്രൈസ്റ്റ് നഗർ, മൺവിള ഭാരതീയ വിദ്യാഭവൻ, കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ, കുന്നുംപുറം ശാന്തിനികേതൻ, കൈമനം അമൃത വിദ്യാലയം, തോന്നയ്ക്കൽ കാരമൂട് ബിഷപ്പ് പെരേരാ മെമ്മോറിയൽ സ്‌കൂൾ, മരുതംകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ, പെരുന്താന്നി എൻ.എസ്.എസ് പബ്ലിക് സ്‌കൂൾ, വെങ്ങാനൂർ സെന്റ് ഫ്രാൻസിസ് സീനിയർ സെക്കൻഡറി സ്‌കൂൾ, പോങ്ങുംമൂട് മേരീനിലയം സ്‌കൂൾ, കള്ളിക്കാട് ദേവൻകോട് ചിന്താലയ വിദ്യാലയം, ആക്കുളം ദ സ്‌കൂൾ ഒഫ് ദ ഗുഡ്‌ഷെപ്പേഡ്, മണക്കാട് ചിന്മയ വിദ്യാലയ, പൂജപ്പുര സെന്റ് മേരീസ് സെൻട്രൽ സ്‌കൂൾ, ചുള്ളിമാനൂർ ക്രിസ്തുജ്യോതി സീനിയർ സെക്കൻഡറി സ്‌കൂൾ, ആറ്റുകാൽ ചിന്മയ വിദ്യാലയം, പാറശാല ഭാരതീയ വിദ്യാപീഠം, നെടുമങ്ങാട് കൈരളി വിദ്യാഭവൻ, കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്‌കൂൾ, നെടുമങ്ങാട് കൈരളി വിദ്യാഭവൻ, നേമം സ്വാമി വിവേകാനന്ദ മിഷൻ സെൻട്രൽ സ്‌കൂൾ എന്നിവയും 100 ശതമാനം വിജയം സ്വന്തമാക്കി. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ നൂറ് ശതമാനം ഫസ്റ്റ് ക്ലാസോടെ നൂറ് മേനി വിജയം നേടി. എൺപത് ശതമാനം പേർ ഡിസ്റ്റിംഗ്ഷൻ കരസ്ഥമാക്കി. ആഷ്ന .ആർ.ജെ 97.2 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പർ ആയി.