രാമനാട്ടുകര : പഴയ കാല നാടകനടനും രാമനാട്ടുകര പീപ്പിൾസ് തിയേറ്റേഴ്സ് സ്ഥാപക അംഗവുമായ മഠത്തിൽ കൊച്ചി കരുണാകരമേനോൻ (എം.സി കരുണൻ-79) ഫറോക്കിലെ മരുമകന്റെ വീട്ടിൽ നിര്യാതനായി. നാടക വേദികളിൽ അഭിനയചാതുര്യം കൊണ്ട് കാണികളെ ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും ചെയ്തിരുന്ന നടനായിരുന്നു.രാമനാട്ടുകര പി.ബാപ്പുട്ടി എഴുതിയ കസവുതട്ടം,വെളിച്ചത്തിന്റെ ശത്രുക്കൾ തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടിരുന്നു.ഗായകനും,നിമിഷ ഗാനരചയിതാവുമായിരുന്നു. ഭാര്യ: എം ബേബി കമലം.മക്കൾ: സബിത എം.സി (അദ്ധ്യാപിക ),സജിത എം.സി. മരുമക്കൾ: ടി.സുരേന്ദ്രൻ (അദ്ധ്യാപകൻ ),എം.കെ ജയരാജ് (മ്യൂസിഷ്യൻ ).