ബെർലിൻ: ജർമ്മൻ ടെന്നീസ് താരം അലക്സാണ്ടർ സെവർവിന് പുതിയ കാമുകി. കുറേക്കാലം പൊന്നേ..തേനേ എന്നുപറഞ്ഞ് കൊണ്ടു നടന്ന ടെന്നീസ് താരം കൂടിയായ ഒാൾഗ ഷറപ്പോവയെ അടിച്ചുപുറത്താക്കിയാണ് ജർമ്മൻ സൂപ്പർമോഡലായ ലാന ഗ്രേക്കയെ ഹൃദയത്തിലേക്ക് കയറ്റിയത്. അടുത്തിടെ സെലിബ്രിട്ടി ടെന്നീസ് മാച്ചിൽ ലാനയും അലക്സാണ്ടറും ഒരുമിച്ച് കളിച്ചിരുന്നു. അന്നുമുതലാണ് ഇഷ്ടം തുടങ്ങിയത്.
പ്രണക്കാര്യം അടുപ്പക്കാർ ചിലരൊക്കെ പറഞ്ഞുനടന്നെങ്കിലും ഇരുവരും അതൊന്നും കേട്ടതായിപ്പോലും നടിച്ചിരുന്നില്ല. ഇങ്ങനെ മുന്നോട്ടുപോകുന്നതിനിടെയാണ് പാപ്പരാസികൾ തെളിവുകൾ സഹിതം പ്രണയം നാട്ടിൽ പാട്ടാക്കിയത്. പ്രണയം ഇരുവരും ഒൗദ്യോഗികമായി സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.
റഷ്യൻ ടെന്നീസ് താരമായ ഒാൾഗയും അലക്‌സാണ്ടറുമായി ഏറെനാൾ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒാൾഗ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അലക്സാണ്ടർക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അടിച്ചുപിരിഞ്ഞെന്ന വാർത്ത പുറത്തുവന്നെങ്കിലും ഇൗ ചിത്രങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. പ്രണയം വേർപിരിഞ്ഞു എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും എന്തൊക്കെയോ സംഭവിച്ചു എന്ന് വോൾഗ സൂചിപ്പിക്കുന്നുണ്ട്.
ടെന്നീസ് താരങ്ങളാകുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവും . പക്ഷേ, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. വളരെ ചെറുപ്പംമുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം.ആദ്യമായാണ് ഞാൻ ഒരാളുമായി അടുപ്പത്തിലായത്-വോൾഗ പറയുന്നു. പ്രണയത്തകർച്ചയുടെ കാരണം കണ്ടുപിടിക്കാനുള്ള പെടാപ്പാടിലാണ് പാപ്പരാസികൾ.
മുപ്പത്തൊന്നുകാരിയായ ലാന ജർമ്മൻ സൂപ്പർമോഡലാണ്. ഇതിനൊപ്പം ടെലിവിഷൻ അവതാരകയുമാണ് ലാന. അലക്സാണ്ടർ സെവർവ് ജർമ്മനിയിലെ സൂപ്പർ ടെന്നീസ് താരമാണ്. ഇരുപത്തിരണ്ടുകാരനായ അലക്സാണ്ടർ എ.ടി. പി റാങ്കിംഗിൽ ആദ്യ പത്തിൽ ഇടംപിടിച്ച രണ്ടാമത്തെ പ്രായം കുറഞ്ഞ കളിക്കാരനാണ് .