ആറ്റിങ്ങൽ: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടു ദിവസം ആക്രമണത്തിനിരയായി പരിക്കേറ്റ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുദാക്കൽ മുട്ടുക്കോണം ഗാന്ധിനഗർ കോളനിയിൽ അജയരാജിനെയും കുടുംബത്തേയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വീട്ടിലെത്തി ആശ്വസിപ്പിച്ചു.പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാത്തതിലും അജയരാജിനെയും വീട്ടുകാരെയും കള്ളകേസിൽ കുടുക്കി ഭീഷണിപ്പെടുത്തുന്നതിലും അദ്ദേഹം പ്രതിഷേധം അറിയിച്ചു. കണ്ണൂർ മോഡൽ ആക്രമങ്ങൾ അനുവദിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെ.പി.സി.സി അംഗം എം.എ. ലത്തീഫ്, ബ്ലേക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം വേണുനാഥൻ, ബിനു.എം.എസ്, നിതിൻ എന്നിർ അദ്ദേഹത്തെ അനുഗമിച്ചു.