1

നേമം : ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. നരുവാമൂട് വലിയറത്തല പെരുമ്പിൻകോട്ടുകോണം വീട്ടിൽ ശശിധരൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടയായിരുന്നു മരണം. സംഭവത്തിൽ ദുരൂഹതയുളളതായി നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : കഴിഞ്ഞ 8 വർഷമായി ശശിധരന് വാതത്തിൻെറ അസുഖമുണ്ടായിരുന്നു. രോഗം കൂടിയതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയി. രണ്ടാഴ്ച മുൻപാണ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത്. ഇദ്ദേഹം അവശനായിരുന്നു. ഇതിനിടെ കുടുംബത്തിൽ വഴക്കുണ്ടായി .മരുമകൻ ശശിധരനെ പിടിച്ചു തളളി. വീഴ്ചയോടെ, ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. വിഷമവും രോഗം മൂർച്ഛിച്ചതുമൂലമുളള അസ്വസ്ഥതയുമാകാം മരണകാരണം . ഭാര്യ വിജയമ്മ. മക്കൾ - മഞ്ജു , ധന്യ , രമ്യ.

ഫോട്ടാ - മരണപ്പെട്ട ശസിധരൻ