പരീക്ഷാഫീസ്
എം.സി.എ ആറാം സെമസ്റ്റർ റഗുലർ & സപ്ലിമെന്ററി (2015 സ്കീം), ആറാം സെമസ്റ്റർ സപ്ലിമെന്ററി (2011 സ്കീം - 2013 & 2014 അഡ്മിഷൻ മാത്രം) പരീക്ഷകളുടെ രജിസ്ട്രേഷൻ 10 ന് ആരംഭിക്കും. പിഴ കൂടാതെ 20 വരെയും 50 രൂപ പിഴയോടെ 22 വരെയും 125 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
27 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി (2011 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷകൾക്ക് ഓഫ്ലൈനായി പിഴ കൂടാതെ 10 വരെയും 50 രൂപ പിഴയോടെ 13 വരെയും 125 രൂപ പിഴയോടെ 14 വരെയും സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.
കെ മാറ്റ് പരീക്ഷ
കേരളത്തിൽ രണ്ട് കെ മാറ്റ് കേരള പരീക്ഷ നടത്തുന്നതിന് സർവകലാശാലകൾ കൂടി തീരുമാനിച്ചു. ആദ്യത്തെ പരീക്ഷ ഫെബ്രുവരി 17 ന് നടത്തി. രണ്ടാമത്തെ കെമാറ്റ് കേരള പരീക്ഷ ജൂൺ 16 ന് നടത്തും. കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് (കുസാറ്റ്) പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത്. വിശദവിവരങ്ങൾ kmatkerala.in ൽ.