charamam

മലയിൻകീഴ്: സൗദി അറേബ്യയിലെ അൽ മോയയിൽ മരിച്ച മലയിൻകീഴ് മഞ്ചാടി മാടൻകാവ് ഹരി നിവാസിൽ(എം.എസ്.ആർ.എ.105-ൽ) ശങ്കരൻകുട്ടിയുടെ(46,ജയൻ) മൃതദേഹം ഇന്നലെ നാട്ടിൽ സംസ്കരിച്ചു. മാർച്ച് 3 നാണ് ശങ്കരൻകുട്ടിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് . സമ്പത്ത് എം.പി.യുടെ നിരന്തര ഇടപെട്ടതിനാലാണ് മൃതദേഹം നാട്ടിൽ എത്തിയ്ക്കാൻ സാധിച്ചത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി നിയമ കുരുക്കുകളുണ്ടെന്ന് സൗദി സർക്കാർ അറിയിച്ചിരുന്നു.സംസ്ഥാന സർക്കാരും ഇടപെട്ടിരുന്നു.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 25 ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതിക്ക് സമ്പത്ത് എം പി കത്തയച്ചിരുന്നു.കഴിഞ്ഞ 8 വർഷമായി ശങ്കരൻകുട്ടി സൗദിയിൽ വർക്ക്ഷോപ്പ് നടത്തിവരുകയായിരുന്നു.ഭാര്യ :കല.മക്കൾ : ഹരിപ്രസാദ്,ഹരിത.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.