photo

നെടുമങ്ങാട് : അവധിക്കാല അദ്ധ്യാപക ശില്പശാലയുടെ ഭാഗമായുള്ള ജില്ലാതല പരിശീലനത്തിന് തുടക്കമായി. പ്രൈമറി വിഭാഗത്തിലെയും അപ്പർ പ്രൈമറി വിഭാഗത്തിലെയും ജില്ലയിലെ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെ ശില്പശാലയാണ് പതിനൊന്ന് കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നത്.പാറശാല,വർക്കല,നെടുമങ്ങാട്, സൗത്ത്,നോർത്ത്, കണിയാപുരം,നെയ്യാറ്റിൻകര ,ബാലരാമപുരം ബി.ആർ.സികളിലും ജി.വി.എച്ച്.എസ്.എസ് കല്ലറ, ഗവ. ടൗൺ യു.പി.എസ് ആറ്റിങ്ങൽ, ഗവ.യു.പി.എസ് പൂവച്ചൽ എന്നീ വിദ്യാലയങ്ങളിലുമാണ് ശില്പശാല നടക്കുന്നത്.നെടുമങ്ങാട് ബി.ആർ.സിയിൽ ശില്പശാല ഉദ്ഘാടനം സമഗ്ര ശിക്ഷ കേരള ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.സനൽകുമാർ നിർവഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസർ ബി.ശ്രീകുമാരൻ,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ്.ജവാദ് എന്നിവർ സംസാരിച്ചു.നെടുമങ്ങാട് ബി.ആർ.സിയിലെ ശില്പശാലയ്ക്ക് സംസ്ഥാന റിസോഴ്സ് ഗ്രൂപ്പംഗങ്ങളായ എ.എസ്.മൻസൂർ,എം.പി.റീന, ടി.അജി, ഷെഫീക്ക് എന്നിവർ നേതൃത്വം നൽകുന്നു.ശില്പശാല വ്യാഴാഴ്ച സമാപിക്കും.