maranalloor

മലയിൻകീഴ്:മാറനല്ലൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടപ്പ് രോഗികളുടെ സാന്ത്വന പരിചരണത്തിന് ഉപയോഗിക്കാനായി ഡോ.ടി.എൻ.സീമയുടെ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം നടത്താത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറനല്ലൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സി.പി.എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.പ്രഷീദ് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് ആർ.രതീഷ്, ഊരൂട്ടമ്പലം മേഖലാ പ്രസിഡന്റ് സജികുമാർ, സെക്രട്ടറി അഭിശക്ത്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജേഷ്, പ്രസിദ്ധ് എന്നിവർ സംസാരിച്ചു.തുടർന്ന് സമരക്കാരും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും മാറനല്ലൂർ പൊലീസും നടത്തിയ ചർച്ചയിൽ ഡി.വൈ.എഫ്.ഐ ഉയർത്തിയ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കും എന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.