വിഴിഞ്ഞം: പിന്നോട്ടെടുത്ത പിക് - അപ് വാനിനടിയിൽപ്പെട്ട് ഗൃഹനാഥൻ മരിച്ചു. കോട്ടുകാലിലെ സ്വകാര്യ റിസോർട്ടിന്റെ സ്ഥാപനത്തിനു മുന്നിൽവച്ച് വ്യാഴാഴ്ച ആയിരുന്നു അപകടം. കോട്ടുകാൽ വട്ടവിള കുരിശടിക്കു സമീപം ദർഭവിള മേലെ വീട്ടിൽ ദിവാകരൻ (66) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെ പരിക്കേറ്റ ദിവാകരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി വൈകി മരിച്ചു . സ്വകാര്യ ഹോട്ടലിൽ സാധങ്ങളുമായി എത്തിയ വാൻ പുറകോട്ടെടുക്കവെ പിന്നിൽ നിൽക്കുകയായിരുന്ന ദിവാകരനെ ഇടിച്ചിടുകയായിരുന്നു. വാൻ ഇയാളുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. വട്ടവിളയിലെ സ്വകാര്യ വൈദ്യശാലയിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. ഭാര്യ: രാധ. മക്കൾ: ബിനു, സുധ. മരുമക്കൾ : സുധാകരൻ, ഗീത.
ഫോട്ടോ: പിന്നോട്ടെടുത്ത പിക് അപ് വാനിനിടയിൽപ്പെട്ട് മരിച്ച ദിവാകരൻ .