കല്ലമ്പലം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലമ്പലം യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ജില്ല പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കമാലുദ്ദീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി വൈ. വിജയൻ, ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് ജോഷി ബാസു, സെക്രട്ടറി രാജേന്ദ്രൻ നായർ, ട്രഷറർ നാഗേഷ് എന്നിവർ സന്നിഹിതരായി. യൂണിറ്റ് സെക്രട്ടറി യു.എൻ. ശ്രീകണ്ഠൻ റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് ട്രഷറർ വി. രാജീവ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഭാരവാഹികളായി പ്രസിഡന്റ് കമാലുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി യു.എൻ . ശ്രീകണ്ഠൻ, ട്രഷറർ വി. രാജീവ്, വൈസ് പ്രസിഡന്റുമാർ കല്ലമ്പലം നകുലൻ, ജി. മണികണ്ഠൻപിള്ള, മദീനഹമീദ്, മുഹമ്മദ് ഇല്ല്യാസ്, സെക്രട്ടറിമാരായി മോഹൻദാസ്, ബൈജു, നഹാസ്, പ്രമോദ്, നാസർ എന്നിവരെയും തിരഞ്ഞെടുത്തു.